ജനങ്ങളുടെ നടുവില്‍ ഗവര്‍ണര്‍

0

ജനങ്ങള്‍ക്ക് തന്നെ ഇഷ്ടമാണെന്നും തനിക്ക് അവരേയും ഇഷ്ടമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോഴിക്കോട് നഗരത്തിലെ മിഠായി തെരുവില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

ജനങ്ങളോടൊപ്പമാണ് താന്‍. പൊലീസിൻ്റെ സുരക്ഷയൊന്നും ആവശ്യമില്ല. ജനങ്ങളുടെ ഇടയില്‍ കഴിയുന്നയാളാണ്. പക്ഷേ ഭീഷണിക്ക് വഴങ്ങുന്ന ശീലമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

പൊലീസിനേയും എസ്എഫ്‌ഐകാരേയും ഞെട്ടിച്ചു കൊണ്ടാണ് ഗവര്‍ണര്‍ ജനമധ്യത്തിലേക്ക് ഇറങ്ങിയത്. കോഴിക്കോട് നഗരത്തില്‍ മാനാഞ്ചിറയ്ക്കടുത്ത് കാറില്‍ നിന്നിറങ്ങിയ ശേഷം തെരുവുകളിലൂടെ നടക്കുകയായിരുന്നു അദ്ദേഹം. തുണിക്കടയിലും ഹല്‍വ കടയിലും കയറിയിറങ്ങി. ഹല്‍വ രുചിച്ചു നോക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം സെൽഫി എടുക്കാനും ജനം തിക്കി തിരക്കി. ഗവർണറെ കാണാൻ വൻ ജനക്കൂട്ടമാണ് തെരുവുകളിൽ എത്തിയത്.