ശമനമില്ലാതെ തമിഴ്‌നാട്ടിലെ മഴ ദുരിതം

0

ഇനിയും 24 മണിക്കൂർ കൂടി ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് വന്നതോടെ തമിഴ്‌നാട്ടിലെ ദുരിതം തുടരുമെന്ന് ഉറപ്പായി. സംസ്ഥാനത്ത് കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ രാമനാഥപുരം, വിരുദുനഗർ, തേനി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.

നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ട, രാമനാഥപുരം, വിരുദുനഗർ, ശിവഗംഗ തുടങ്ങിയ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

തിരുനൽവേലി നഗരത്തിൽ പലയിടത്തും കനത്ത വെള്ളക്കെട്ടാണ്. താമരഭരണി, പാപനാശം നദികൾ കരകവിഞ്ഞൊഴുകുകയാണ്. അണക്കെട്ടുകളിൽ വെള്ളം നിറയുന്ന സ്ഥിതിയാണ്. അതിനാൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുകയാണ്. ഇതോടെ നദികളുടെ കരയിലുള്ളവർക്ക് മുന്നറിയിപ്പ് നൽകി. പലരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ട്.

ദേശീയ ദുരന്ത നിവാരണ സേന സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.