ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിഷ്ണു രവിശക്തി സംവിധാനം ചെയ്യുന്ന മാംഗോമുറി ജനുവരി 5ന് തിയറ്ററുകളിൽ എത്തും. ബ്ലസ്സി ,രഞ്ജിത് , ലിജോജോസ് പെല്ലിശ്ശേരി എന്നിവരോടൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ച വിഷ്ണു രവിശക്തി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്.
ജാഫർ ഇടുക്കി, അർപ്പിത് പി.ആർ , ശ്രീകാന്ത് മുരളി, സിബി തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ലാലി അനാർക്കലിയും അജിഷ പ്രഭാകരമാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങൾ.
റ്റിറ്റോ വിൽസൺ, കണ്ണൻ സാഗർ, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സംവിധായകൻ്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും വിഷ്ണു രവി ശക്തിയും കൂടി ചേർന്നാണ്. വാണിജ്യപരമായും കലാപരമായും ഈ ചിത്രം നിങ്ങൾക്ക് പുതിയൊരു അനുഭവം സൃഷ്ടിക്കും. പ്രമേയം കൊണ്ടും ഘടനാപരമായ പുത്തൻ ശൈലി കൊണ്ടും പുതിയൊരു അനുഭവമായിരിക്കുമെന്ന് സംവിധായകൻ പറഞ്ഞു.