യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു പ്രവര്‍ത്തകരെ ആക്രമിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനേയും സുരക്ഷാ ഡ്യൂട്ടിയിലുള്ള ക്രിമിനല്‍ സംഘത്തേയും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്കെതിരായ സമരത്തിൻ്റെ രൂപം മാറുമെന്നും സതീശന്‍ കോഴിക്കോട് പറഞ്ഞു.
പൊലീസിലെ കുപ്രസിദ്ധിയുള്ള ക്രിമിനലുകള്‍ക്ക് ഒപ്പമാണ് മുഖ്യമന്ത്രിയുടെ യാത്ര. സാഡിസ്റ്റ് മനോഭാവമാണ് മുഖ്യമന്ത്രിക്ക്. സമാധാനപരമായി പ്രതിഷേധിച്ചവരെയാണ് ക്രിമിനല്‍ പൊലീസുകാര്‍ അതി ക്രൂരമായി മര്‍ദിച്ചത്. പിണറായി വിജയൻ്റെ ഭാഷയില്‍ പറയുന്ന ജീവന്‍ രക്ഷാ പ്രവര്‍ത്തനം തങ്ങളും ആരംഭിക്കും..
ഗണ്‍മാൻ്റേയും സഫാരി സ്യൂട്ടിലെ ക്രിമിനലുകളുടേയും വീടും സ്ഥലവും തങ്ങള്‍ക്കറിയാം. കോണ്‍ഗ്രസ് വിചാരിച്ചാല്‍ ഇവരൊന്നും വീട് വിട്ട് ഇറങ്ങില്ല.
മുഖ്യമന്ത്രിയുടെ സമനില തെറ്റിയിട്ടുണ്ട്. മരുന്ന് കഴിക്കാന്‍ മറക്കുകയാണെന്ന് സംശയമുണ്ട്. മന്ത്രിമാര്‍ മരുന്ന് നല്‍കണം. കമ്യൂണിസത്തെ കുഴിച്ചു മൂടാനുള്ള അവസാന യാത്രയാണ് നവകേരള യാത്രയെന്നും വി ഡി സതീശന്‍ പറഞ്ഞു.