എസ്എഫ്ഐ ഗുണ്ടകളുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ട. കാര്‍ തടഞ്ഞാല്‍ പുറത്തിറങ്ങുമെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍് പറഞ്ഞു.
പ്രതിഷേധങ്ങളെ എതിര്‍ക്കുന്നില്ല, അതിനെ ഭയവുമില്ല. ജനാധിപത്യ രാജ്യത്താണ് നാം ജീവിക്കുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്.
എന്നാല്‍ ഗവര്‍ണറെ തടയില്ലെന്നും പ്രതിഷേധം തുടരും എന്നാണ് എസ്എഫ്‌ഐ പറയുന്നത് എ്ന്ന് മാധ്യമ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോള്‍ അപ്പോള്‍ നേരത്തെ അവര്‍ തടഞ്ഞുവെന്ന് സമ്മതിക്കുക അല്ലേ എന്ന് ഗവര്‍ണര്‍ പറഞ്ഞു. അവര്‍ നിലപാട് മാറ്റിയോ എന്നും ഗവര്‍ണര്‍ ചോദിച്ചു.
കേരളത്തിലെ ഒരു കാമ്പസിലും കയറ്റില്ല എന്നാണ് എസ് എഫ് ഐയുടെ വെല്ലുവിളി. ഗവർണർക്കെതിരായ ശക്തമായ സമരം തുടരുമെന്ന് സംസ്ഥാന സെക്രട്ടറി ആർഷോ പറഞ്ഞിരുന്നു. എസ്എഫ്ഐ പ്രതിഷേധം തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ്.