തന്നെ ജില്ലാ ജഡ്ജിയും കൂട്ടാളികളും ലൈംഗികമായ ഉപദ്രവിച്ചെന്നും മരിക്കാന്‍ അനുവദിക്കണമെന്നും ഉള്ള വനിതാ സിവില്‍ ജഡ്ജിൻ്റെ കത്ത് പുറത്ത്. കത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടി സുപ്രിം കോടതി ചീഫ് ജസ്റ്റീസ്.
ഉത്തര്‍പ്രദേശിലാണ് സംഭവം. ബാരബാങ്കിയില്‍ ജോലി ചെയ്യുമ്പോഴാണ് ജില്ലാ ജഡ്ജിയും കൂട്ടാളികളും തന്നെ ലൈംഗികമായ ഉപദ്രവിച്ചതെന്ന് ചീഫ് ജസ്റ്റീസിന് അയച്ച കത്തില്‍ വനിതാ ജഡ്ജ് പറയുന്നു. തനിക്ക് ജീവിക്കാന്‍ ആഗ്രമില്ലെന്നും കഴിഞ്ഞ ഒന്നര വര്‍ഷമായി മരിച്ചതിന് തുല്യമാണെന്നും കത്തില്‍ പറയുന്നുണ്ട്. ആത്മാവ് ഇല്ലാത്തതും നിര്‍ജീവവുമായ ഈ ശരീരം ഇനി ചുമക്കുന്നതില്‍ ഒരു പ്രയോജനവുമില്ല, എൻ്റെ ജീവിതത്തില്‍ ഒരു ലക്ഷ്യവും അവശേഷിക്കുന്നില്ല. മാന്യമായ രീതിയില്‍ ജീവിതം അവസാനിപ്പിക്കാന്‍ അനുവദിക്കണം എന്നും കത്തില്‍ പറയുന്നു.
രണ്ട് പേജുള്ള കത്ത് പുറത്തായതോടെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അലഹാബാദ് ഹൈക്കോടതിയോട് റിപ്പോര്‍ട്ട് തേടിയത്. വനിതാ ജഡ്ജിയുടെ പരാതിയില്‍ അന്വേഷണം നടത്തുന്ന ഇന്റേണല്‍ കംപ്ലയിൻ്റ് കമ്മിറ്റി നടപടികളുടെ തല്‍സ്ഥിതി അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്..