ഇപ്പോള്‍ ഉക്രൈനെതിരെ നടക്കുന്ന യുദ്ധത്തില്‍ തങ്ങളുടെ ആറ് ലക്ഷത്തി പതിനേഴായിരം സൈനികര്‍ പങ്കെടുക്കുന്നുണ്ടെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍. വാര്‍ഷിക മാധ്യമ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.
തന്ത്രപ്രധാന മേഖലകളിലെല്ലാം റഷ്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ പരമാവധി ആള്‍നാശം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. തങ്ങളുടെ ആവശ്യം നേടുംവരെ യുദ്ധം തുടരും.
ഉക്രൈന്‍ നാറ്റോയില്‍ ചേരാതെ തുടരണം എന്നാണ് റഷ്യയുടെ പ്രധാന ആവശ്യം. നിക്ഷ്പക്ഷത തുടരണം. നാസിഫിക്കേഷനും സൈനികവത്ക്കരണത്തിനും എതിരാണ് റഷ്യ. ഉക്രൈന്‍ നിക്ഷ്പക്ഷത തുടരുന്നു എന്ന് തങ്ങള്‍ക്ക് ഉറപ്പാക്കണം. ഇക്കാര്യങ്ങള്‍ നേടിയാല്‍ യുദ്ധം അവസാനിക്കുമെന്നും റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു.