ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടയാനും ആക്രമിക്കാനും ശ്രമിച്ച കേസില്‍ പിടിയിലായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല. ഏഴ് എസ്എഫ്‌ഐക്കാരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
ആദ്യം നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് നല്‍കിയ കേസില്‍ ഗവര്‍ണറുടെ ആവശ്യപ്രകാരം ഐപിസി 124 അടക്കം ചേര്‍ത്തിരുന്നു. കോടതിയില്‍ പ്രോസിക്യൂട്ടര്‍ മലക്കം മറിഞ്ഞിട്ടും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചില്ല. പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഡല്‍ഹിയിലേക്കുള്ള യാത്രമധ്യേയാണ് ഗവര്‍ണറെ തടഞ്ഞതും കാറില്‍ അക്രമം നടത്തിയതും. അക്രമം തുടര്‍ന്നപ്പോള്‍ ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തിറങ്ങി പ്രതിഷേധിച്ചതും ഏറെ വിവാദമായിരുന്നു. നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപാഹ്വാനം, പൊതുവഴിയില്‍ തടസ്സം സൃഷ്ടിക്കല്‍, ക്രിമിനല്‍ ബലപ്രയോഗം എന്നിവയും പ്രതികള്‍ക്കെതിരെ ഉണ്ട്.