ഗാസയ്ക്കായുള്ള ഒരു പദ്ധതികളും പ്രവര്‍ത്തനങ്ങളും തങ്ങളില്ലാതെ നടപ്പാവില്ലെന്ന് ഹമാസ്. അത്തരം മോഹങ്ങള്‍ വെറും മിഥ്യ മാത്രമാണെന്നും ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ.
ഗാസയുടെ ഓരോ പ്രവര്‍ത്തനങ്ങളും ഹമാസിൻ്റേതാണ്. തങ്ങളെ ഒഴിവാക്കി പുതിയ ഗാസ സൃഷ്ടിക്കാമെന്നത് വ്യാമോഹം മാത്രമാണ്. ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണ്. ഇസ്രായേല്‍ ആക്രമം അവസാനിപ്പിക്കാനും ഗാസയിലും വെസ്റ്റ് ബാങ്കിലും സമാധാനം പുനഃസ്ഥാപിക്കാനും തുറന്ന ചര്‍ച്ച വേണം.
രാഷ്ട്രീയ പരിഹാരമാണ് സമാധാനത്തിന് വേണ്ടത്. ജറുസലം തലസ്ഥാനമായുള്ള സ്വതന്ത്ര പലസ്തീന്‍ രൂപീകൃതമാകണം എന്നും ഹമാസ് തലവന്‍ പറഞ്ഞു. യുദ്ധത്തിന് ശേഷമുള്ള പലസ്തീനില്‍ ഭീകരവാദികള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിൻ്റെ പ്രസ്താവനയോട് ശക്തമായി പ്രതികരിക്കുകയായിരുന്നു ഹമാസ്.