സിക്കിമിലെ മലനിരകളില്‍ കുടുങ്ങിയ എണ്ണൂറോളം സഞ്ചാരികളെ രക്ഷിച്ച് ഇന്ത്യന്‍ സൈന്യം. കനത്ത മഞ്ഞിലും മോശം കാലാവസ്ഥയിലും പെട്ടിരിക്കുകയായിരുന്നു ഇവര്‍.
സിക്കിമിലെ കിഴക്കന്‍ മേഖലകളിലുള്ള ഉയര്‍ന്ന മലനിരകളിലാണ് സഞ്ചാരികള്‍ കുടുങ്ങിയിരുന്നത്. ദിക്കറിയാതെയും യാത്ര തുടരാനാവാതെയും അപകട സാധ്യത ഉള്ളതിനാലും മലമുകളില്‍ തന്നെ നിശ്ചലാവസ്ഥയിലായിരുന്നു ഇവര്‍. ഇവരില്‍ പ്രായമായ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു.
വിവരമറിഞ്ഞ കേന്ദ്രസര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ നിയോഗിച്ചു. ത്രിശക്തി എന്നറിയപ്പെടുന്ന മലനിരകളിലെ പ്രവര്‍ത്തനത്തിന് പേരുകേട്ട വിഭാഗമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കനത്ത മഞ്ഞു വീഴ്ചയും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് ഏറെ തടസ്സം ഉണ്ടാക്കിയെങ്കിലും ജീവന്‍ പണയം വെച്ച് സൈനികര്‍ എല്ലാവരേയും രക്ഷപ്പെടുത്തി.
സഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും അവര്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും നല്‍കുകയും ചെയ്തു. വൈദ്യ സഹായം ആവശ്യമുള്ളവര്‍ക്ക് അതും ലഭ്യമാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
സൈന്യത്തിൻ്റെ പ്രവര്‍ത്തനങ്ങളെ സഞ്ചാരികളും സര്‍ക്കാരുകളും അഭിനന്ദിച്ചു. രാജ്യത്തിൻ്റെ കരുത്താണ് സൈന്യമെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞുവെന്നാാണ് രക്ഷപ്പെട്ടവരില്‍ ഒരാള്‍ പ്രതികരിച്ചത്.