ശബരിമലയിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിന് വേണ്ടി സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച് റെയില്‍വെ. ചെന്നൈ- കോട്ടയം റൂട്ടിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.
ഈ മാസം 15 ന് സര്‍വീസ് ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഡിസംബര്‍ 24 വരെ മാത്രമാകും സര്‍വീസ് നടത്തുക. രാവിലെ 8.30ന് ചെന്നൈയില്‍ നിന്ന് ആരംഭിക്കുന്ന വന്ദേഭാരത് രാത്രി 7.20ന് കോട്ടയത്ത് എത്തും. തുടര്‍ന്ന് രാത്രി 9ന് പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം രാവിലെ ചെന്നൈയില്‍ എത്തും.
തമിഴ്‌നാട്ടില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏറെ അശ്വാസമാകും ഈ സര്‍വീസ്. പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും എന്ന് റെയില്‍വെ അറിയിച്ചു.