ഇവിഎം ഡെമോൺസ്ട്രേഷൻ സെൻറർ ആരംഭിച്ചു

0

ജില്ലയിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശ പ്രകാരം ഇലക്ടോണിക് വോട്ടിങ് മെഷീൻ (ഇവിഎം) ഡെമോൺസ്ട്രേഷൻ സെൻറർ പ്രവർത്തനം ആരംഭിച്ചു. കലക്ട്രേറ്റിൽ സജ്ജമാക്കിയ ഇ വി എം ഡെമോൺസ്ട്രേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ നിർവഹിച്ചു.

സെൻ്റർ വഴി കലക്ട്രേറ്റിൽ എത്തുന്നവർക്ക് വോട്ട് ചെയ്യുന്നതിൻ്റെ മാതൃക പരിചയപ്പെടുത്തുകയും സംശയങ്ങൾ ദൂരീകരിക്കുകയുമാണ് ലക്ഷ്യം. അടുത്ത ലോകസഭാ പൊതുതെരഞ്ഞെടുപ്പിനെ മുന്നോടിയായി ജനങ്ങൾക്കിടയിൽ വോട്ടിംഗ് മെഷീൻ സംബന്ധിച്ച അവബോധം സൃഷ്ടിക്കാനും മെഷീനുകളുടെ വിശ്വാസ്യത ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇവിഎം ഡെമോൺസ്ട്രേഷൻ സെൻ്റർ പ്രവർത്തനം ആരംഭിച്ചത്.

ഇതോടൊപ്പം താലൂക്ക് ഇലക്ഷൻ വിഭാഗങ്ങളിലും എല്ലാ ഉപവരണാധികാരികളുടെ ഓഫീസുകളിലും ഇവിഎം സെൻറർ സ്ഥാപിച്ചിട്ടുണ്ട്. സെൻ്ററിലെത്തി പൊതു ജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള സംശയങ്ങൾ ദുരീകരിക്കാം, പരീക്ഷണ വോട്ട് രേഖപ്പെടുത്താം.

ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ അറിയിച്ചു. അസിസ്റ്റൻ്റ് കലക്ടർ കാർത്തിക് പാണിഗ്രാഹി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എം സി ജ്യോതി, ഉപ വരണാധികാരികളായ വിഭൂഷണൻ, പാർവതി ദേവി, യമുനാദേവി, ഷീബ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.