HomeKeralaവനിതാ കമ്മിഷന്‍ സംസ്ഥാനതല സെമിനാര്‍  തൃശൂരില്‍

വനിതാ കമ്മിഷന്‍ സംസ്ഥാനതല സെമിനാര്‍  തൃശൂരില്‍

തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം 2013 സംബന്ധിച്ച് കേരള വനിതാ കമ്മിഷന്‍ ഡിസംബര്‍ 14ന്  സംസ്ഥാനതല സെമിനാര്‍ നടത്തും. രാവിലെ 10ന് തൃശൂര്‍ ചെമ്പൂകാവ് ജവഹര്‍ ബാലഭവനിലാണ് പരിപാടി.
വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി  ഉദ്ഘാടനം ചെയ്യും. തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസും ഇ റ്റി ടൈസൻ എം എൽഎയും  വിശിഷ്ടാതിഥികളാകും.
തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം 2013 എന്ന വിഷയം അഡ്വ. ആശ ഉണ്ണിത്താന്‍ അവതരിപ്പിക്കും. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയം കില അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ഡോ. കെ പി എന്‍  അമൃത അവതരിപ്പിക്കും.

Most Popular

Recent Comments