ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കും: എസ്എഫ്‌ഐ

0

എസ്എഫ്‌ഐ അക്രമ സമരത്തിനെതിരെ നാടെങ്ങും പ്രതിഷേധം ഉയരുമ്പോഴും ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ കനപ്പിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിലഎം ആര്‍ഷോ. കേരളത്തിലെ ഒരു കാമ്പസിലും ഗവര്‍ണറെ കയറ്റില്ലെന്നും എസ് എഫ് ഐ സെക്രട്ടറി.

കാവിവല്‍ക്കരണം നടത്താനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കും. ഗവര്‍ണറുടെ വാഹനത്തിന് മുന്നില്‍ ചാടുന്ന രീതിയും ഒഴിവാക്കും. വാഹനം ആക്രമിക്കാതിരിക്കാനുള്ള ജാഗ്രത പ്രവര്‍ത്തകര്‍ പുലര്‍ത്തും.  ഗവര്‍ണറുടെ യാത്രാ റൂട്ട് ചില പൊലീസ് ചോര്‍ത്തി നല്‍കി എന്ന ആരോപണം ശരിയല്ല. പൊലീസ് സഹായം എസ്എഫ്‌ഐക്ക് വേണ്ടെന്നും ആര്‍ഷോ പറഞ്ഞു.