എസ് എഫ് ഐ ക്രിമിനലുകളെ കൊണ്ടുവന്നത് പോലീസ് വാഹനങ്ങളിൽ: ഗവർണർ

0

തന്നെ ആക്രമിച്ച എസ് എഫ് ഐ ക്രിമിനലുകളെ കൊണ്ടുവന്നതും കൊണ്ടു പോയതും പോലീസ് വാഹനങ്ങളിൽ ആണെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. മുഖ്യമന്ത്രി അറിഞ്ഞാണ് അക്രമം. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ആരിഫ് മുഹമ്മദ്‌ ഖാൻ.

ഇത് ആദ്യമല്ല തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നത്. കരിങ്കൊടി കാണിക്കുന്നത് താൻ എതിർക്കുന്നില്ല. എന്നാൽ അടുത്ത് വന്നു കാറിൽ അടിക്കുന്നതും തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നതും അംഗീകരിക്കാൻ കഴിയില്ല. അക്രമം ആവർത്തിച്ചപ്പോൾ കാറിൽ നിന്ന് ഇറങ്ങിയതിനെ ചിലർ വിമർശിക്കുന്നുണ്ട്. കാറിൽ ഇരുന്നു താൻ അക്രമം സഹിക്കുകയാണോ വേണ്ടത്. അക്രമം ഉണ്ടായാൽ ഇനിയും വാഹനത്തിൽ നിന്നു ഇറങ്ങി പ്രതിഷേധിക്കും.

തന്നെ ആക്രമിച്ചവർക്കെതിരെ മൃദു വകുപ്പുകൾ ആണ് ചാർത്തിയത്. മുഖ്യമന്ത്രിയുടെ കാറിൽ ഷൂ എരിഞ്ഞപ്പോൾ എടുത്ത വകുപ്പുകൾ ഏതാണെന്നു എല്ലാവർക്കും അറിയാം. ഇക്കാര്യം ചീഫ് സെക്രട്ടറി, ഡി ജി പി എന്നിവരെ അറിയിച്ചിട്ടുണ്ട്. ഇത്തരം അക്രമം ഒന്നും തന്നെ ഭയപ്പെടുത്തുക ഇല്ലെന്നും ഗവർണർ പറഞ്ഞു.