സ്വന്തം പാർട്ടിക്കാർക്കും സി പി എം ‘രക്ഷപ്രവർത്തനം’ : വി ഡി സതീശൻ

0

പിണറായി വിജയൻ പറഞ്ഞ രക്ഷപ്രവർത്തനം സി പി എം ഗുണ്ടകൾ സ്വന്തം പാർട്ടിക്കാർക്ക് നേരെയും നടത്തി തുടങ്ങി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അക്രമത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി ആണ്. പിണറായി വിജയനെ ഒന്നാം പ്രതി ആക്കി കേസ് എടുക്കണം എന്നും സതീശൻ പറഞ്ഞു.

ക്രിമിനലുകളാണ് മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നത്. അക്രമത്തിനു പ്രോത്സാഹനം നൽകുകയാണ്. എന്തും ചെയ്യാനുള്ള അനുമതി നൽകുക ആയിരുന്നു മുഖ്യമന്ത്രി.

ബജറ്റ് ചർച്ച ചെയ്യേണ്ട ധനമന്ത്രി ഊര് ചുറ്റുകയാണ്. തലസ്ഥാനത്ത് ഉദ്യോഗസ്ഥർ ഇല്ല. ഭരണം നടക്കുന്നില്ല. സാമ്പത്തിക സ്ഥിതി താറുമാറായിട്ടും ഒരു നടപടിയും എടുക്കുന്നില്ല. കേരളം മുടിഞ്ഞ നാടായി.

ശബരി മലയിൽ ഭക്തർ വലഞ്ഞ അവസ്ഥയാണ്. തിരക്ക് നിയന്ത്രിക്കാൻ നടപടി ഇല്ല. ദേവസ്വം മന്ത്രിയും നാട് കാണാൻ നടക്കുകയാണ്.

മുൻ എസ് എഫ് ഐ നേതാവ് വിദ്യയുടെ വ്യാജരേഖ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നില്ല. പ്രതികൾക്കൊപ്പമാണ് പോലീസ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.