ഐഎസ്‌ഐഎസുമായി ബന്ധമുള്ളവരെ കണ്ടെത്താനായി ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ 13 പേരെ അറസ്റ്റ് ചെയ്തു. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങിലായിരുന്നു റെയ്ഡുകള്‍.
ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഐഎസ്‌ഐഎസ് ഗൂഡാലോചന നടത്തുന്നുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് വ്യാപകമായി പരിശോധന നടത്തിയത്. ഭീകര്‍ക്ക് സഹായം ചെയ്യുന്നവരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. 40 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. പൂനെയില്‍ നിന്നാണ് 13 പേരെ അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. പരിശോധന തുടരുമെന്നും അവര്‍ അറിയിച്ചു.