തെലങ്കാനയില്‍ മന്ത്രിസഭ അധികാരമേറ്റ് ഭരണം തുടങ്ങിയെങ്കിലും വാര്‍ത്തകളില്‍ നിന്ന് അകലുന്നില്ല. നിയുക്ത പ്രോ ടേം സ്പീക്കറുടെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ബിജെപി എംല്‍എ അറിയിച്ചു. ഫുള്‍ ടൈം സ്പീക്കറുടെ മുന്നില്‍ മാത്രമേ സത്യപ്രതിജ്ഞ ചെയ്യൂ എന്നാണ് ഗോഷമഹല്‍ എംഎല്‍എയായ ടി രാജ സിംഗ് പറയുന്നത്.
2018ല്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോഴും പ്രോ ടേം സ്പീക്കറുടെ മുന്നില്‍ രാജ സിംഗ് സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. താനും ബിജെപിക്കാരായ മറ്റുള്ളവരും പ്രോ ടേം സ്പീക്കറുടെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്നാണ് ഇക്കുറി പറയുന്നത്.
എഐഎം ഇ ഇത്തെഹാദുല്‍ മുസ്ലീമീന്‍ പാര്‍ടി അംഗമായ അക്ബറുദീന്‍ ഒവൈസിയാണ് പ്രോ ടേം സ്പീക്കര്‍. ഇന്ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും.