മണിപ്പൂരിലെ മദ്യ നിരോധനം നീക്കി

0

വര്‍ഷങ്ങളായുള്ള മദ്യ നിരോധനം വേണ്ടെന്ന് വെച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. വ്യാജ മദ്യം ഉഉണ്ടാക്കുന്ന പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി.

1991 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാജമദ്യം ഒഴുകയാണെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഏറെയായിരുന്നു.

സംസ്ഥാനത്ത് തുടരുന്ന കുക്കി-മെയ്ത്തി സംഘര്‍ഷങ്ങള്‍ മണിപ്പൂരിനെ സാമ്പത്തികമായി ഏറെ തളര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ മദ്യനയം പുനപരിശോധിച്ചത്. തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് മദ്യ വില്‍പ്പന നിയമാനുസൃതം ആക്കിയത്.

മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് ആണ് വിഷയം അവതരിപ്പിച്ചത്. 700 കോടിയോളം രൂപ ഇതിലൂടെ സര്‍ക്കാരിന് ലഭിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. കഴിഞ്ഞ വർഷം ചില വിഭാഗങ്ങള്‍ക്ക് മദ്യ നിരോധനത്തിൽ ചെറിയ ഇളവുകൾ നൽകിയിരുന്നു.