തെലങ്കാനയില്‍ തര്‍ക്കം തീരുന്നില്ല, മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ വന്നേക്കും

0

വന്‍ വിജയം നേടിയിട്ടും തെലങ്കാന കോണ്‍ഗ്രസില്‍ യോജിപ്പ് അകലെ. ഒട്ടേറെ തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഇടയില്‍ മുഖ്യമന്ത്രിയായി രേവന്ദ് റെഡ്ഡിയെ ഹൈക്കമാൻ്റ് തീരുമാനിച്ചെങ്കിലും തമ്മിലടി തുടരുന്നു.

മുഖ്യമന്ത്രി കുപ്പമായമിട്ട നേതാക്കളെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഹൈക്കമാൻ്റ്. ഇതിൻ്റെ ഭാഗമായി മൂന്ന് പേര്‍ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കിയേക്കും.
രേവന്ദ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ചയാണ്. ഭട്ടി വിക്രമാര്‍ക്ക, അനസൂയ എന്നിവര്‍ക്ക് ഉപമുഖ്യമന്ത്രി പദവി കിട്ടാന്‍ സാധ്യത ഏറെയാണ്. എസ് സി, ഒബിസി, ന്യൂനപക്ഷം എന്നിവര്‍ക്കായി ഉപമുഖ്യമന്ത്രി പദം വീതം വെച്ച് ആ വിഭാഗങ്ങളെ കൂടെ നിര്‍ത്താനുള്ള ആലോചനയും നടക്കുന്നു.