ഖലിസ്ഥാന്‍ ഭീകരന്‍ പന്നുവിൻ്റെ ഭീഷണി. ഡിസംബര്‍ 13നോ അതിന് മുമ്പോ ഇന്ത്യന്‍ പാര്‍ലമെൻ്റ് ആക്രമിക്കുമെന്നാണ് അമേരിക്കയില്‍ താമസിക്കുന്ന ഗുര്‍പത് വന്ദ് സിങ് പന്നുവിൻ്റെ ഭീഷണി. 2001 ഡിസംബര്‍ 13നാണ് മുമ്പ് ഇന്ത്യയിൽ പാര്‍ലമെൻ്റ് ആക്രമിക്കപ്പെട്ടത്.
തന്നെ കൊല്ലാന്‍ ഇന്ത്യ ഏജൻ്റുമാരെ നിയോഗിച്ചു എന്ന ആരോപണത്തിനുള്ള മറുപടിയാണ് ഇതെന്നാണ് പന്നു പറയുന്നത്. തന്നെ കൊല്ലാന്‍ തീരുമാനിച്ച ഇന്ത്യയെ പാഠം പഠിപ്പിക്കും. അഫ്‌സല്‍ ഗുരുവിൻ്റെ നേതൃത്വത്തില്‍ 2001ല്‍ നടന്ന ഭീകരാക്രമണത്തിൻ്റെ ദൃശ്യങ്ങള്‍ കൂടി പങ്കുവെച്ചാണ് ഭീഷണി. ഡല്‍ഹി ഖലിസ്ഥാന്‍ ആകുമെന്നും പറയുന്നു.
ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്. പന്നുവിനെ വധിക്കാന്‍ ഇന്ത്യ ശ്രമിച്ചു എന്ന ആരോപണവുമായി അമേരിക്ക രംഗത്ത് വന്നിരുന്നു. അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.