തര്‍ക്കം രൂക്ഷം; ഐഎന്‍ഡിഐഎ യോഗം മാറ്റി

0

തര്‍ക്കത്തെ തുടര്‍ന്ന് പ്രതിപക്ഷ കക്ഷികളുടെ മുന്നണിയായ ഐഎന്‍ഡിഐഎ യോഗം മാറ്റി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഘാഡ്‌ഗെയുടെ വീട്ടില്‍ നാളെ നടക്കാനിരുന്ന യോഗമാണ് മാറ്റിയത്.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി അപ്രമാദിത്വം നേടിയതോടെ പ്രതിരോധത്തില്‍ ആയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. പല പ്രതിപക്ഷ കക്ഷികളും ഇനി മുന്നണിയിലേക്ക് ഇല്ലെന്ന് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നാളത്തെ യോഗം ഏറെ നിര്‍ണായകം ആയിരുന്നു.

താന്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി പറഞ്ഞിരുന്നു. യോഗത്തെ കുറിച്ച് അറിയാത്തതിനാല്‍ മറ്റ് പരിപാടികള്‍ ഏറ്റതായും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ മുന്നണിയുടെ നേതൃത്വം മമത ബാനര്‍ജിയെ ഏല്‍പ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നതോടെ അവരുടെ ശക്തി കുറഞ്ഞു എന്നാണ് വാദം. ഇപ്പോള്‍ തങ്ങളാണ് ഇത്തരേന്ത്യയിലെ രണ്ടാമത്തെ വലിയ പാര്‍ടി എന്ന അവകാശവുമായി ആം ആദ്മി പാര്‍ടി രംഗത്തെത്തി.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രിയാവാന്‍ യോഗ്യത ഉള്ള ആളാണെന്ന ബിജെഡിയുടെ വാദവും മുന്നണിയില്‍ കോണ്‍ഗ്രസിന് ഭീഷണിയാണ്.