ബിജെപിക്ക് നല്‍കിയ വന്‍ വിജയത്തില്‍ ജനങ്ങളെ നമിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ ബിജെപി പ്രവര്‍ത്തകന്റെയും കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
തെലങ്കാനയിലും നാം വിജയം നേടും. തെലങ്കാനയിലെ ജനങ്ങള്‍ക്ക് വേണ്ടി ബിജെപി തുടര്‍ന്നും പ്രവര്‍ത്തിക്കും. അവിടുത്തെ പ്രിയ സഹോദരി സഹോദരന്മാര്‍ ബിജെപിക്ക് നല്‍കുന്ന പിന്തുണക്ക് നന്ദി പറയുകയാണ്. പിന്തുണ വര്‍ധിച്ചു വരികയാണ്. വരും കാലങ്ങളിലും ഈ പ്രവണത തുടരും. തെലങ്കാനയുമായുള്ള നമ്മുടെ ബന്ധം അഭേദ്യമാണ്. നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും നരേന്ദ്ര മോദി പറഞ്ഞു.