രാജ്യത്ത് ബിജെപി നടത്തുന്ന സദ്ഭരണത്തിൻ്റെ വിജയമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയെ തളര്‍ത്താന്‍ കഴിയില്ല. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് വിജയാഹ്ളാദത്തിന് എത്തിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ഇത് ഐതിഹാസിക ജയമാണ്. ജാതി രാഷ്ട്രീയത്തിൻ്റെ കാലം കഴിഞ്ഞു. വികസിത ഭാരതമെന്ന സങ്കല്‍പ്പത്തിൻ്റെ ജയമാണിത്. രാജ്യത്തെ സ്ത്രീകളുടെ വിജയമാണ്. അവരുടെ ശക്തിയാണ് രാജ്യത്തിൻ്റെ സുരക്ഷ. കർഷകർ, സ്ത്രീകൾ, പാവപ്പെട്ടവർ, യുവാക്കൾ എന്നിവരാണ് നമ്മുടെ ജാതി.
ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ബിജെപി തുടരും. ഇത് മോദിയുടെ ഉറപ്പാണ്. ഉറപ്പ് നടപ്പാക്കുമെന്ന ഉറപ്പ്. കര്‍ഷകരും യുവാക്കളും പാവപ്പെട്ടവരം തനിക്ക് പ്രിയപ്പെട്ടവരാണ്. അവരുടെ വിജയമാണിത്. യുവാക്കള്‍ വികസനം ആഗ്രഹിക്കുന്നു. അവര്‍ക്കൊപ്പമാണ് ബിജെപി. വികസനം തടയുന്നവർ എല്ലായിടത്തും പുറത്താകും. എല്ലാവരുടേയും കൂടെ എല്ലാവര്‍ക്കും വികസനം അതാണ് ബിജെപി നടപ്പാക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.
ബിജെപി ആസ്ഥാനത്തെത്തിയ മോദിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. പാര്‍ടി പ്രവര്‍ത്തകര്‍ മോദി മോദി എന്ന് മുദ്രാവാക്യം വിളിച്ചു. പ്രസിഡണ്ട് ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവര്‍ ചേര്‍ന്ന് മോദിയെ ഹാരമണിയിച്ചു.