മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നേറ്റം, തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് മുന്നില്‍

0

ലോകസഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നേട്ടം. വലിയ സംസ്ഥാനങ്ങളായ രാജസ്ഥാനും മധ്യപ്രദേശും ബിജെപിക്ക് മേല്‍ക്കൈ നല്‍കുന്നതായാണ് ആദ്യഫല സൂചനകള്‍. തെക്കെ ഇന്ത്യയില്‍ കര്‍ണാടകത്തിന് പുറകെ തെലങ്കാനയിലും കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്നാണ് സൂചന. കൂടാതെ ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ആണ് ഇപ്പോള്‍ മുന്നില്‍.

മധ്യപ്രദേശില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന പ്രചാരണം ശരിയല്ലെന്നാണ് ഇപ്പോഴത്തെ ഫല സൂചനകള്‍. ആകെയുള്ള 230 സീറ്റുകളില്‍ 150 ഇടത്ത് ഇപ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. 78 സീറ്റുമായി കോണ്‍ഗ്രസ് പിന്നിലുണ്ട്. രാജസ്ഥാനില്‍ ആകെ 199 സീറ്റാണ്. ഇപ്പോഴത്തെ ലീഡ് നില. ബിജെപി 105. കോണ്‍ഗ്രസ് 77 എന്നതാണ്.

തെലങ്കാനയില്‍ ഭരണകക്ഷിയായ ബിആര്‍എസ് പിന്നിലാണ്. 119 അംഗ നിയമസഭയില്‍ 49 സീറ്റില്‍ മാത്രമാണ് അവര്‍ക്ക് ലീഡുള്ളത്. കോണ്‍ഗ്രസ് 59 സീറ്റില്‍ മുന്നേറുമ്പോള്‍ ബിജെപിക്ക് വെറും ആറിടത്ത് മാത്രമാണ് മുന്നേറ്റം. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും ബിജെപിയും ശക്തമായ മത്സരമാണ്. കോണ്‍ഗ്രസ് 45 ഇടത്തും 43 സീറ്റില്‍ മുന്നേറുന്നു.