സ്‌കൂള്‍ കലോത്സവം; സ്വര്‍ണ്ണക്കപ്പ് പൂര നഗരിയിലെത്തി

0

റവന്യൂ ജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിൻ്റെ ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സ്വര്‍ണ്ണക്കപ്പ് തൃശൂരിലെത്തി. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ടി.എന്‍. പ്രതാപന്‍ എംപി, പി. ബാലചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിസ്, ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ എന്നിവര്‍ ചേര്‍ന്ന് സ്വര്‍ണ്ണക്കപ്പ് ട്രോഫി കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവര്‍ക്ക് കൈമാറി.

ചടങ്ങ് ടി.എന്‍. പ്രതാപന്‍ എം.പി ഉദ്ഘാടനം ചെയ്തു. പി. ബാലചന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിസ് , ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ എന്നിവര്‍ മുഖ്യാതിഥികളായി.

റവന്യൂ ജില്ലകളില്‍ തൃശൂര്‍ ജില്ലക്ക് മാത്രം അവകാശപ്പെടാവുന്ന നൂറ്റി പതിനേഴര ഗ്രാം തൂക്കമുള്ളതാണ് സ്വര്‍ണ്ണക്കപ്പ്. 2014 ല്‍ മാളയില്‍ നടന്ന കലോത്സവത്തിലാണ് ആദ്യമായി സ്വര്‍ണ്ണക്കപ്പ് ഏര്‍പ്പെടുത്തിയത്. അന്നത്തെ എംഎല്‍എ ടി.എന്‍ പ്രതാപൻ്റെ നേതൃത്വത്തിലുള്ള സ്‌നേഹപൂര്‍വ്വം ചാരിറ്റബിള്‍ ട്രസ്റ്റാണ് സ്വര്‍ണ്ണക്കപ്പ് ജില്ലയ്ക്കു നല്‍കിയത്. കളക്ട്രേറ്റില്‍ നിന്നും സ്വര്‍ണ്ണക്കപ്പിൻ്റെ ഘോഷയാത്ര ആരംഭിച്ചു. സ്‌കൂള്‍ കലോത്സവം നടക്കുന്ന 14 വേദികളിലൂടെയും ഘോഷയാത്ര പ്രയാണം നടത്തും. ഡിസംബര്‍ 6 മുതല്‍ 8 വരെയാണ് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം.