കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ആയി ഡോ. ഗോപിനാഥന്‍ രവീന്ദ്രനെ പുനര്‍നിയമിച്ചത് റദ്ദാക്കി സുപ്രീംകോടതി. വൈസ് ചാന്‍സലറെ പുനര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്ന് സുപ്രീംകോടതി പറഞ്ഞു.
ഇടതു പക്ഷ സര്‍ക്കാരാണ് ഏറെ പ്രതിഷേധങ്ങള്‍്ക്കിടയിലും ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പുനര്‍ നിയമിച്ചത്. 60 വയസ്സ് കഴിഞ്ഞിട്ടും എല്‍ഡിഎഫിന്റെ ഇഷ്ടക്കാരനെ നിയമിക്കുന്നു എന്ന പരാതി വ്യാപകമായി ഉയര്‍ന്നതാണ്. എന്നാല്‍ പരാതികളും പ്രതിഷേധങ്ങളും അവഗണിച്ചാണ് നിയമനം നടത്തിയത്.
എല്‍ഡിഎഫിന്റെ എല്ലാ നിയമവരുദ്ധതക്കും കൂട്ടുനില്‍ക്കുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ യോഗ്യത എന്ന് യുഡിഎഫും അക്കാദമിക് സമൂഹവും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ ആ വിമര്‍ശനം അംഗീകരിക്കുകയാണ് സുപ്രീംകോടതി.
കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് പുനര്‍ നിയമനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.