ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികനായ രാകേഷ് ശര്‍മയുമായി സൗഹൃദം പങ്കിട്ട് നാസ തലവന്‍ ബില്‍ നെല്‍സന്‍. ബംഗളുരുവിലായിരുന്നു കൂടിക്കാഴ്ച.
ഇതൊരു വലിയ അംഗീകാരമായാണ് താന്‍ കരുതുന്നതെന്ന് കൂടിക്കാഴ്ചയെ കുറിച്ച് ബില്‍ നെല്‍സന്‍ സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ച്. ബംഗളുരുവില്‍ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് വിദ്യാര്‍ഥികളുമൊത്താണ് ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികനെ കണ്ടത്. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന ചിത്രങ്ങളും വിവരണങ്ങളും അവിടെ ഉണ്ടായിരുന്നു.
കഠിനമായി പരിശ്രമിക്കുക, വലിയ സ്വപ്‌നങ്ങള്‍ കാണുക, നക്ഷത്രങ്ങളെ ലക്ഷ്യമാക്കുക. പ്രപഞ്ചമാണ് അതിര്‍ത്തി.. ഇതാണ് വിദ്യാര്‍ത്ഥിള്‍ക്ക് നല്‍കാനുള്ള ഏറ്റവും വലിയ സന്ദേശം.
വിവിധ ചര്‍ച്ചകള്‍ക്കായാണ് ബില്‍ നെല്‍സന്‍ ഇന്ത്യയില്‍ എത്തിയത്. ഇന്നലെ കേന്ദ്ര സ്‌പേസ് ടെക്‌നോളജി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. 2024 ല്‍ ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന സഞ്ചാരിക്ക് എല്ലാ സഹായവും പരിശീലനവും നല്‍കുമെന്ന ഉറപ്പും നാസ മേധാവി നല്‍കിയിരുന്നു.