ആഗോള വിലയില്‍ ഉണ്ടായ മാറ്റത്തിനെ തുടര്‍ന്ന് ഇന്ത്യയില്‍ സ്വര്‍ണ വില കുതിക്കുന്നു. ഒരു ഗ്രാമിന് 5811 രൂപയാണ് ഇന്നത്തെ വില. അതായത് ഒരു പവന്‍ സ്വര്‍ണത്തിന് 46,488 രൂപ.
22 കാരറ്റ് സ്വര്‍ണത്തിനാണ് പവന് 46,480 രൂപയുള്ളത്. 24 കാരറ്റ സ്വര്‍ണമാണെങ്കില്‍ ഗ്രാമിന് 6339 ഉം പവന് 50,712 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണത്തിന് ഗ്രാമിന് 6,200 രൂപയാണ് വില.
ആദ്യമായി മുംബൈ ബുള്ളിയന്‍ ഹബില്‍ സ്വര്‍ണം 62,250 രൂപയ്ക്ക് വ്യാപാരം നടന്നു. ഇന്ത്യയില്‍ ഉത്സവ – വിവാഹ സീസണായതിനാല്‍ ആവശ്യക്കാര്‍ കൂടുമെന്ന സാഹചര്യമാണ്. ഇതോടെ സ്വര്‍ണ വില ഇനിയും കൂടാനാണ് സാധ്യത. കഴിഞ്ഞ രണ്ടു മാസത്തിനിടെ സ്വര്‍ണ വിലയില്‍ 10 ശതമാനത്തില്‍ കൂടുതല്‍ വില വര്‍ധനയാണ് ഇന്ത്യയിലും അന്താരാഷ്ട്ര വിപണിയിലും ഉണ്ടായത്.