തൃശൂര്‍ ശ്രീ കേരളവര്‍മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ റീകൗണ്ടിംഗ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ച നടപടി റദ്ദാക്കിയാണ് ഉത്തരവ് ഇറക്കിയത്.
കെ എസ് യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീകുട്ടൻ്റെ ഹര്‍ജിയില്‍ ആണ് നടപടി. നേരത്തെ ഒരു വോട്ടിന് ജയിച്ച കെ എസ് യു സ്ഥാനാര്‍ത്ഥി ശ്രീകുട്ടന്റെ വിജയം അട്ടിമറിക്കുകയായിരുന്നു എന്നാണ് പരാതി. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയെ അട്ടിമറിയിലൂടെ വിജയിപ്പിച്ചെന്നും അതിനായി ഇലക്ഷന്‍ ഓഫീസര്‍, ഇടതുപക്ഷ അധ്യാപകര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് എന്നിവര്‍ ഇടപെട്ടെന്നും കെ എസ് യു ആരോപിച്ചിരുന്നു.
അസാധുവായ വോട്ടുകള്‍ സാധുവാക്കിയും സാധുവായവ അസാധുവാക്കിയുമാണ് എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചത് എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എന്തായാലും ഹൈക്കോടതി വിധി സത്യം പുറത്ത് കൊണ്ടു വരും എന്നാണ് പ്രതീക്ഷ. ഇത് കെ എസ് യുവിന് ആദ്യഘട്ട വിജയമാണ്.