കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം നഗരത്തിലെ ആശ്രാമം മൈതാനിയില്‍ നിന്നാണ് ആറു വയസ്സുകാരിയെ കിട്ടിയത്.
ആശ്രാമം മൈതാനിയില്‍ അശ്വതി ബാറിന് സമീപത്ത് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസും ജനങ്ങളും അരിച്ചു പെറുക്കി അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിലാണ് പ്രതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. കുഞ്ഞിനെ കൊല്ലം എ ആര്‍ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം വൈകാതെ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകും.