അധികാരത്തില്‍ എത്തിയാല്‍ ഹൈദരാബാദ് ഭാഗ്യനഗര്‍ ആകും: ബിജെപി

0

ബിജെപി തെലങ്കാനയില്‍ എത്തിയാല്‍ ഹൈദരാബാദിൻ്റെ പേര് മാറ്റുമെന്ന് കേന്ദ്ര ടൂറിസം മന്ത്രിയും ബിജെപി തെലങ്കാന അധ്യക്ഷനുമായ ജി കിഷന്‍ റെഡ്ഡി. ഭാഗ്യനഗര്‍ എന്നാകും പുതിയ പേര് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആരാണ് ഹൈദര്‍, എവിടെ നിന്നാണ് അയാള്‍ വന്നത്. നമുക്ക് അയാളുടെ പേര് ആവശ്യമുണ്ടോയെന്ന് ചിന്തിക്കണം. ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഹൈദറിൻ്റെ പേര് മാറ്റും.

മദ്രാസ് എന്നത് ചെന്നൈ ആക്കിയില്ലേ. ഡിഎംകെ ആണ് മാറ്റിയത്. ബിജെപി അല്ല. ബോംബെ ഇപ്പോള്‍ മുംബൈ ആയി. കല്‍ക്കത്ത, കൊല്‍ക്കത്തയും. അപ്പോള്‍ ഹൈദരാബാദ് ഭാഗ്യനഗര്‍ ആകുന്നതില്‍ എന്താണ് പ്രശ്‌നം.

ഭാഗ്യനഗര്‍ എന്നാക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആദ്യം പറഞ്ഞത്. മഹബൂബ് നഗറിൻ്റെ പേര് പലമുരു എന്നാക്കണമെന്നും യോഗി പറഞ്ഞിരുന്നു. ബിജെപി അധികാരത്തില്‍ വന്നാല്‍ അടിമ മനോഭാവം ഉള്ള പേരുകള്‍ മാറ്റുക തന്നെ ചെയ്യുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.