കര്‍ഷക ആത്മഹത്യകള്‍ക്ക് ഉത്തരവാദി പിണറായി സര്‍ക്കാര്‍: കെ സുരേന്ദ്രന്‍

0

കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ തുടരുകയാണെന്നും പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരാണ് ഇതിന് ഉത്തരവാദികള്‍ എന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ധൂര്‍ത്തും സ്വജനപക്ഷപാതവും ആക്രമവും മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തിന് അവകാശപ്പെട്ട ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോടിക്കണക്കിന് രൂപയുടെ കേന്ദ്ര വിഹിതം സംസ്ഥാനം വിതരണം ചെയ്യുന്നില്ല. കേന്ദ്ര പദ്ധതികള്‍ക്കുള്ള ഫണ്ട് വാങ്ങിയ ശേഷം പേര് മാറ്റി നടപ്പാക്കുന്നതായും നിര്‍മല സീതാരാമന്‍ പറഞ്ഞു.

നവകേരള സദസ്സ് എന്ന പേരില്‍ കോടികളുടെ ധൂര്‍ത്താണ് നടത്തുന്നത്. അക്രമവും നുണപ്രചാരണവും മാത്രമാണ് നടക്കുന്നത്. നവകേരള സദസ്സല്ല, നവ കേരള നുണ സദസ്സാണ് നടക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.