കുഞ്ഞിനെ തട്ടിക്കൊണ്ടുപോകല്‍: രണ്ടു പേര്‍ കസ്റ്റഡിയില്‍

0

നാടിനെ നടുക്കിയ തട്ടിക്കൊണ്ടു പോകല്‍ സംഭവത്തില്‍ രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയില്‍. കൊല്ലം ഓയൂരില്‍ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് തിരുവനന്തപുരത്ത് രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തത്.

ശ്രീകണ്‌ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്ററിലെ ജീവനക്കാരാണ് കസ്റ്റഡിയില്‍ ഉള്ളവര്‍. ഇവര്‍ക്ക് തട്ടിക്കൊണ്ടു പോകലുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ സാഹചര്യ തെളിവുകളില്‍ ഇവര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പൊലീസ് നടപടി. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

ഇന്നലെ വൈകീട്ട് 4.45നാണ് അടുത്ത വീട്ടിലേക്ക് ട്യൂഷന് പോയിരുന്ന അബിഗേല്‍ സാറ റെജിയെന്ന കുഞ്ഞിനെ വെള്ള നിറത്തിലുള്ള കാറില്‍ എത്തിയവര്‍ തട്ടിക്കൊണ്ടു പോയത്. സഹോദരനേയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും കുതറി മാറുകയായിരുന്നു.

മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞുങ്ങളുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച സംഘം 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു. പൊലീസ് സംസ്ഥാനമാകെ തിരച്ചില്‍ ശക്തമാക്കി. കെഎല്‍ 01 3176 എന്ന വാഹനം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.