തൻ്റെ സാമൂഹ്യ മാധ്യമമായ എക്‌സില്‍ ജൂത വിരുദ്ധ പരാമര്‍ശങ്ങള്‍ വന്നതിലെ നീരസം മാറ്റാന്‍ ഉടമ ഇലോണ്‍ മസ്‌ക്ക് ഇന്ന് ഇസ്രായേലില്‍ എത്തും. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിക്കാനാണ് മസ്‌ക്ക് എത്തുന്നത്. പ്രസിഡണ്ട് ഇസ്ഹാക്ക് ഹെര്‍സോഗിനേയും കണ്ടേക്കുമെന്നും ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.
ചില പൗരാവകാശ സംഘടനകളുടെ പേരില്‍ കടുത്ത ജൂത വിരുദ്ധ പരാമര്‍ശങ്ങള്‍ എക്‌സില്‍ പ്രചരിച്ചിരുന്നു. ഇതില്‍ നെതന്യാഹു അടക്കമുള്ള ഇസ്രായേല്‍ അധികൃതര്‍ക്ക് കടുത്ത ആശങ്കയുണ്ട്. ഇക്കാര്യം അവര്‍ പരസ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് നേരില്‍ കാണാന്‍ മസ്‌ക്ക് തീരുമാനിച്ചത്.
നേരത്തെ എക്‌സില്‍ നിന്നുള്ള പരസ്യ വരുമാനത്തിലെ ഭൂരിഭാഗം തുകയും ഇസ്രായേലിലേയും ഗാസയിലേയും ആശുപത്രികള്‍ക്കായി വിനിയോഗിക്കുമെന്ന് മസ്‌ക്ക് പറഞ്ഞിരുന്നു. ജൂതര്‍ക്കും യഹൂദര്‍ക്കും എതിരായുള്ള പ്രചാരണത്തേയും വിദ്വേഷത്തേയും താന്‍ എതിര്‍ക്കുമെന്നും അദ്ദേഹം നിലപാടെടുത്തു.