ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി മലേഷ്യ. ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ മലേഷ്യയില്‍ പ്രവേശിക്കാം. ഒരു മാസത്തെ പദ്ധതിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ആണ് പദ്ധതി പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒന്നുമുതല്‍ 30 ദിവസം ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ മലേഷ്യയില്‍ പോകാം. പീപ്പിള്‍സ് ജസ്റ്റീസ് പാര്‍ടി കോണ്‍ഗ്രസിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്. ഇന്ത്യക്കു പുറമെ ചൈനക്കാര്‍ക്കും ഈ ദിവസങ്ങളില്‍ വിസ വേണ്ട.
ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഉള്ള ടൂറിസ്റ്റുകളുടെ എണ്ണം കൂട്ടാനാണ് പദ്ധതി പ്രഖ്യാപനം. നിലവില്‍ മലേഷ്യയില്‍ എത്തുന്ന ടൂറിസ്റ്റുകളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മാത്രം ഇന്ത്യയില്‍ നിന്ന് രണ്ട് ലക്ഷത്തി എണ്‍പത്തി മൂവായിരത്തി എണ്ണൂറ്റി എണ്‍പത്തിയഞ്ച് ടൂറിസ്റ്റുകള്‍ മലേഷ്യയില്‍ എത്തിയിട്ടുണ്ട്.
അയല്‍രാജ്യമായ തായ്‌ലന്റിലേക്ക് ആണ് കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്നത്. വിദേശ നാണ്യത്തിന്റെ കാര്യത്തിലും തായ്‌ലന്റ് മുന്നേറുന്നുണ്ട്. വിദേശ ടൂറിസറ്റുകളെ ആകര്‍ഷിക്കാന്‍ തായ്‌ലന്റ് വിവിധ ഇളവുകള്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇതാണ് മലേഷ്യക്കും പ്രേരണയായത്.