ബ്രാഹ്‌മണ വിദ്യാര്‍ത്ഥിനിയെ ബലമായി കോഴിമുട്ട കഴിപ്പിച്ചെന്ന് പരാതി

0

രണ്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ ബലമായി കോഴിമുട്ട കഴിപ്പിച്ചെന്ന് പരാതി. ബ്രാഹ്‌മണ സമുദായ അംഗവും വെജിറ്റേറിയനുമായ ഏഴ് വയസ്സുകാരിക്കാണ് സ്‌കൂളില്‍ പീഡനം അനുഭവിക്കേണ്ടി വന്നത്.

കര്‍ണാടകയിലെ ശിവമോഗയിലെ കമ്മാച്ചി വില്ലേജിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഇതേ സ്‌കൂളിലെ അധ്യാപകനാണ് കുട്ടിയുടെ അച്ഛന്‍. അച്ഛനും മുകളും സംഭവത്തെ കുറിച്ച് പരാതി അയച്ചു. ക്ലാസ് ടീച്ചറാണ് കുട്ടിയെ കോഴിമുട്ട ബലമായി കഴിപ്പിച്ചതെന്നാണ് പരാതി. സംഭവത്തില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

26 കുട്ടികളാണ് ക്ലാസില്‍ ഉള്ളത്. ഇതില്‍ 10 പേരാണ് വെജിറ്റേറിയന്‍. ഇവരോട് മുട്ട കഴിക്കാന്‍ ടീച്ചര്‍ നിര്‍ബന്ധിക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം മകളെ നിര്‍ബന്ധപൂര്‍വം കഴിപ്പിച്ചെന്നും അച്ഛന്‍ പരാതിയില്‍ പറഞ്ഞു.