വോട്ടിനായി ജാതി മത വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതിന് പുതു വഴി തേടിയിരിക്കുകയാണ് തെലങ്കാനയിലെ ബിആര്‍എസ്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണ് മുസ്ലീം വിഭാഗത്തെ പ്രീണിപ്പിക്കാന്‍ പുതിയ പ്രഖ്യാപനം നടത്തിയത്.
മുസ്ലീം യുവാക്കള്‍ക്കായി പ്രത്യേക ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് ചന്ദ്രശേഖര റാവു പറഞ്ഞു. തങ്ങള്‍ വീണ്ടും അധികാരത്തില്‍ ഏറിയാല്‍ ഇത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഹേശ്വരത്ത് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു റാവു.
മുസ്ലീം വിഭാഗത്തെ വോട്ട് ബാങ്ക് ആയി മാത്രമാണ് കോണ്‍ഗ്രസ് കണ്ടിരുന്നത്. എന്നാല്‍ ബിആര്‍എസിന് എല്ലാവരുടേയും വികസനം ആണ് ലക്ഷ്യം. ഹിന്ദുക്കളും മുസ്ലീമുകളും രണ്ട് കണ്ണുകളായാണ് ഞങ്ങള്‍ കാണുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി സംസ്ഥാനത്ത് കര്‍ഫ്യൂകളോ ക്രമസമാധാന പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ല. വര്‍ഗീയ ലഹളകള്‍ കോണ്‍ഗ്രസ് ഭരണത്തില്‍ സാധാരണമായിരുന്നു എന്നും കെ ചന്ദ്രശേഖര റാവു പറഞ്ഞു.