ലോകകപ്പ് യോഗ്യതാ മത്സരങ്ങൻ്റീനയോട് എതിരില്ലാത്ത ഒരു ഗോളിന് മുന്‍ ലോക ചാമ്പ്യന്മാര്‍ തോറ്റു. തുടര്‍ച്ചയായ രണ്ട് തോല്‍വിക്ക് ശേഷം ഇറങ്ങിയ ബ്രസീലിന് വിജയം അനിവാര്യമായിരുന്നു. ബ്രസീലിലെ പ്രശസത്മായ മരക്കാന സ്റ്റേഡിയത്തില്‍ നടന്ന മത്സരം അതുകൊണ്ട് തന്നെ ഏറെ നിർണായകവുമായിരുന്നു. എന്നാൽ 63 ാം മിനിറ്റിൽ അർജൻ്റീനയുടെ നിക്കോളാസ് ഒട്ടാമെന്‍ഡി കാനറികളുടെ ഹൃദയം തകര്‍ത്തു.
നേരത്തെ യുറുഗ്വയോടും കൊളംബിയോടും തോറ്റ ശേഷമാണ് വിജയം തേടി മരക്കാനയില്‍ അര്‍ജന്റീനക്കെതിരെ ഇറങ്ങിയത്. യുറുഗ്വയോട് തോറ്റ അര്‍ജന്റീനക്കും വിജയം ആവശ്യമായിരുന്നു.
നെയ്മര്‍, വിനീഷ്യസ് ജൂനിയര്‍ തുടങ്ങിയ പ്രഗത്ഭര്‍ ഇല്ലാതെയാണ് ബ്രസീല്‍ ടീം ഇറങ്ങിയത്. ഗബ്രിയേല്‍ ജെസ്യൂസാണ് മുന്‍ നിന്ന് നയിച്ചത്. അര്‍ജൻ്റീനക്കായി ലയണല്‍ മെസ്സി തന്നെയാണ് നയിച്ചത്. മെസിയും ബ്രസീലിൻ്റെ റോഡ്രിഗോയും പല തവണ കൊമ്പുകോര്‍ത്തു. മനോഹരമായ കളിക്ക് പകരം പരുക്കന്‍ രീതികളാണ് ഇരു ടീമുകളും പുറത്തെടുത്തത്. ആദ്യ പകുതി തന്നെ ബ്രസീല്‍ ടീമിലെ മൂന്ന് പേര്‍ക്ക് മഞ്ഞ കാര്‍ഡ് കിട്ടിയിരുന്നു.
63 ാം മിനിറ്റില്‍ അര്‍ജന്റീനക്ക് കിട്ടിയ കോര്‍ണര്‍ കിക്കാണ് കളിയുടെ ഗതി മാറ്റിയത്. ലോ സെല്‍സോ എടുത്ത കിക്ക് ഒട്ടാമെന്‍ഡി ഉയര്‍ന്ന് ചാടി ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു. ശ്രമിച്ചെങ്കിലും ബ്രസീല്‍ ഗോളി അലിസന്‍ ബെക്കറിന് വിജയിക്കാനായില്ല. ഗോള്‍ മടക്കാന്‍ ശ്രമിച്ചെങ്കിലും ബ്രസീല്‍ അമ്പേ പരാജയപ്പെട്ടു. കൂടുതല്‍ പരുക്കനായ മത്സരത്തില്‍ രെു റെഡ് കാര്‍ഡും കണ്ടു. ബ്രസീലിൻ്റെ ജോലിന്‍ടന്‍ റെഡ് കാര്‍ഡ് പുറത്തായി.
നേരത്തെ ആരാധകര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കളി വൈകിയിരുന്നു. മെസ്സിയും കൂട്ടരും കളിക്കളം വിടുകയും ചെയ്തു. സംഘര്‍ഷം ശമിച്ചതിന് ശേഷമാണ് കളി ആരംഭിച്ചത്.