യുദ്ധത്തില്‍ വലയുന്ന ആശുപത്രികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്ക്. ഇസ്രായേലിലേയും ഗാസയിലേയും ആശുപത്രികള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കുക.
തൻ്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സില്‍ നിന്നുള്ള പരസ്യ വരുമാനവും വരിസംഖ്യയും ഗാസ, ഇസ്രായേല്‍ ആശുപത്രികള്‍ക്ക് നല്‍കുമെന്ന് മസ്‌ക്ക് എക്‌സില്‍ കുറിച്ചു. റെഡ് ക്രോസ് സംഘടനക്കും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. യുദ്ധത്തില്‍ വലഞ്ഞ ആശുപത്രികള്‍ക്ക് ഉള്ള വാഗ്ദാനം ഏറെ ആശ്വാസകരമാണെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ പറഞ്ഞു.