ജനങ്ങളെ ബന്ദികളാക്കി വിലപേശുന്ന നടപടിയെ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ബന്ദി വിഷയത്തില്‍ ഇസ്രായേല്‍ നിലപാട് പ്രസക്തമാണെന്നും എസ് ജയശങ്കര്‍ പറഞ്ഞു.
എന്നാല്‍ ഗാസയിലെ സാധാരണക്കാര്‍ക്ക് അവശ്യ സാധനങ്ങളും മരുന്നും ലഭിക്കേണ്ടതുണ്ട്. ഇത് എത്രയും വേഗം ലഭ്യമാക്കണം. സമാധാനത്തിനും വേണ്ടി നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഭീകരവാദത്തെ അടിമുടി എതിർക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള എല്ലാ അന്താരാഷ്ട്ര നിയമങ്ങളും എല്ലാവരും അംഗീകരിക്കണമെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യ ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാതരം തീവ്രവാദത്തേയും ആക്രമണങ്ങളേയും ഇന്ത്യ എതിര്‍ക്കും. ബന്ദികളെ നിരുപാധികം ഹമാസ് വിട്ടയച്ച് സമാധാനവും സ്ഥിരതയും പ്രദേശത്ത് ഉറപ്പു വരുത്തണമെന്നും ഇന്ത്യന്‍ പ്രതിനിധി രുചിര കംബോജ് പറഞ്ഞു.