തൃശൂരില്‍ സ്‌കൂളില്‍ വെടിയുതിര്‍ത്ത് പൂര്‍വവിദ്യാര്‍ത്ഥി

0

തൃശൂരില്‍ സ്‌കൂളില്‍ തോക്കുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൂര്‍ വിദ്യാര്‍ത്ഥി. നഗരത്തിലെ വിവേകോദയം സ്‌കൂളിലാണ് സംഭവം.

മുളയം സ്വദേശിയായ പൂര്‍വ വിദ്യാര്‍ത്ഥിയാണ് ക്ലാസ് മുറിയില്‍ കയറി വെടിയുതിര്‍ത്തത്. മൂന്നു തവണ വെടിവെച്ചതായി അധ്യാപകരും വിദ്യാര്‍ത്ഥികളും പറഞ്ഞു. സ്റ്റാഫ് മുറിയിലും ഇയാള്‍ കയറി എല്ലാവരേയും ഭീഷണിപ്പെടുത്തി.

മുകളിലേക്ക് തോക്ക് ചൂണ്ടിയാണ് വെടിവെച്ചത് എന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. എയര്‍ ഗണ്ണാണ് ആക്രമണത്തിന് ഉപയോഗിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് പൂര്‍വ വിദ്യാര്‍ത്ഥിയെ തോക്ക് സഹിതം കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് സൂചന.