കണ്ണൂരില്‍ വാടിക്കല്‍ രാമകൃഷ്ണന്‍ മരിച്ചത് രക്ഷാപ്രവര്‍ത്തനത്തിന് ഇടയിലാണെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായി വിജയന്‍ രക്ഷാപ്രവര്‍ത്തനത്തിന് അന്ന് എത്തിയത് കൊണ്ടാണ് രാമകൃഷ്ണന്‍ കൊല്ലപ്പെട്ടതെന്നും രാഹുല്‍.
തല തല്ലിപ്പൊളിക്കലാണ് ഡിെൈവഎഫ്‌ഐക്കാരുടെ രക്ഷാപ്രവര്‍ത്തനമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പൊലീസ് വധശ്രമത്തിന് കേസെടുത്തതിനെയാണ് രക്ഷാപ്രവര്‍ത്തനം എന്ന് മുഖ്യമന്ത്രി തന്നെ പറയുന്നത്.
ഗോപാല്‍ സേന പോലെ വിജയന്‍ സേനയുമായി മുഖ്യമന്ത്രി തെരുവില്‍ ഇറങ്ങിയാല്‍ നേരിടും. ഡിവൈഎഫ്‌ഐയെ ഇനി വിജയന്‍ സേന എന്ന് വിളിച്ചാല്‍ മതി. വിജയന്‍ സേനയെന്ന വാനര സേനയെ കേരളം തുരത്തും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ തോന്നിവാസത്തിനെതിരെ ഇനിയും തെരുവില്‍ ഇറങ്ങുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.