ക്രിമിനലുകളെ ന്യായീകരിച്ച് മുഖ്യമന്ത്രി

0

കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ക്രിമിനലുകളെ ന്യായീകരിച്ച് മുഖ്യമന്ത്രി വിജയന്‍. പ്രതിഷേധിച്ചവരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ഇത് മാതൃകാപരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരിങ്കൊടി പ്രകടനമല്ല, വാഹനത്തിന് നേരെ ചാടുകയായിരുന്നു യൂത്ത് കോണ്‍ഗ്രസുകാര്‍ ചെയ്തത്. അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. വാഹനത്തിന് മുന്നിലേക്ക് ചാടിയവരെ രക്ഷിക്കാനാണ് ശ്രമിച്ചത്. ബലമായി രക്ഷിക്കാന്‍ ശ്രമിച്ചത് അക്രമമായി ചിത്രീകരിക്കുകയാണ്.

കരിങ്കൊടി പ്രതിഷേധം നടത്തിയവരെ ക്രിമിനലുകളും പൊലീസും തല്ലിച്ചതക്കുന്ന ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ കണ്ടിരിക്കെയാണ് ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം. എന്നാല്‍ എത്ര ക്രിമിനലുകള്‍ അക്രമിച്ചാലും തല്ലിച്ചതച്ചാലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.