ജില്ലാ കേരളോത്സവത്തിന് തുടക്കമായി

0

നവംബര്‍ 26 വരെ കലാകായിക മത്സരങ്ങള്‍ അരങ്ങേറും

ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം പി ബാലചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നവംബര്‍ 26 വരെ നഗരത്തിൻ്റെ വിവിധ വേദികളിലും തീരദേശ മേഖലയിലെ വിവിധ കേന്ദ്രങ്ങളിലുമായി കലാ-കായിക മത്സരങ്ങള്‍ നടക്കുന്നത്. മത്സരങ്ങളിൽ ഏഴായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുക.

റീജിയണല്‍ തീയേറ്ററില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് അധ്യക്ഷനായി. പത്മശ്രീ പെരുവനം കുട്ടന്മാരാര്‍ മുഖ്യാതിഥിയായി. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി കലാ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. നവംബര്‍ 26ന് വൈകിട്ട് 4 ന് തൃപ്രയാര്‍ ടി എസ് ജി എ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സമാപന സമ്മേളനം സി സി മുകുന്ദന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.