അജ്ഞാത ഡ്രോണുകള്‍, ഇംഫാലില്‍ വ്യോമപാത അടച്ചു

0

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ ആകാശത്ത് അജ്ഞാത ഡ്രോണുകള്‍. ഇതേ തുടര്‍ന്ന് തലസ്ഥാനമായ ഇംഫാലിലും പരിസരത്തുമുള്ള വ്യോമപാത അടച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ.

ഇന്ന് ഉച്ചക്ക് രണ്ടിന് ശേഷമാണ് ഇംഫാലിന് സമീപം അജ്ഞാത ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്. ആയുധങ്ങള്‍ സഹിതമാണ് ഡ്രോണുകള്‍ എന്ന വാര്‍ത്ത വന്നതോടെ പൊലീസും സുരക്ഷാ വിഭാഗങ്ങളും അതീവ ജാഗ്രതയിലായി. എയര്‍പോര്‍ട്ട് അതോറിറ്റി അതീവ സുരക്ഷാ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

സുരക്ഷാ ആശങ്ക മുന്‍നിര്‍ത്തി വൈകീട്ടോടെ ഇംഫാല്‍ വ്യോമപാത അടച്ചിട്ടുണ്ട്. ഇംഫാലിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.