സംസ്ഥാന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ രൂപകല്‍പ്പന ചെയ്ത ആഡംബര ബസ് ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. നാളെ രാവിലെ കാസര്‍കോട് എത്തും.
നവകേരള സദസ്സിനായാണ് കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ ആഡംബര ബസ് വാങ്ങിയത്. ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചത്. എന്നാല്‍ വാഹനത്തിന് ഇതിനും മുകളിലാണ് വില വരുന്നത് എന്നാണ് വാര്‍ത്തകള്‍.
മണ്ഡ്യയിലെ ഫാക്ടറിയില്‍ നിര്‍മിച്ച ബസ് ബംഗളുരുവില്‍ എത്തിച്ച് അവസാന മിനുക്ക് പണികളും പൂര്‍ത്തീകരിച്ചു. കെഎല്‍ 15 രജിസ്‌ട്രേഷനുള്ള ബസ് നാളെ പുലര്‍ച്ചെയോടെ കേരളത്തില്‍ എത്തിക്കാനാണ് തീരുമാനം.
നവകേരള സദസ്സ് നാളെ കാസര്‍കോട് ജില്ലയില്‍ തുടങ്ങും. ഈ മാസം 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് പരിപാടി നടത്തുന്നത്. നാളെ ഉച്ചതിരിഞ്ഞ് 3.330ന് മഞ്ചേശ്വരം പൈവെളിഗെ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ആദ്യ നവകേരള സദസ്സ്.