സംസ്ഥാനത്തെ ജനങ്ങളോട് അല്പമെങ്കിലും സ്നേഹം ഉണ്ടെങ്കിൽ പിണറായി വിജയൻ ഇപ്പോൾ നടത്തുന്ന ധൂർത്ത് അവസാനിപ്പിക്കണം എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ആഡംബര ബസിൽ നടത്തുന്ന യാത്ര ജനങ്ങളെ കൊഞ്ഞനം കുത്തുന്നതെന്നും സുധാകരൻ പറഞ്ഞു.
കർഷകർ അടക്കം ജീവിക്കാൻ ബുദ്ധിമുട്ടുമ്പോൾ ആണ് മന്ത്രിമാരുടെ ഇത്തരം ധൂർത്തും അഴിമതികളും നടക്കുന്നത്. കൃത്യമായി പെൻഷനുകൾ നൽകാനാണ് ആദ്യം നടപടി എടുക്കേണ്ടത്. പാവങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കാതെ ആഡംബരവും ധൂർത്തും നടത്തി അഭിരമിക്കുകയാണ് സർക്കാരെന്നും സുധാകരൻ പറഞ്ഞു.