തൃശൂര്‍ പാലസ് ഗ്രൗണ്ട് വാക്കേഴ്‌സ് ക്ലബിൻ്റെ വാര്‍ഷിക സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ 12ന് ആരംഭിക്കും. രാവിലെ 7.30ന് മേയര്‍ എം കെ വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. പാലസ് ഗ്രൗണ്ട്, അക്വാട്ടിക് ക്ലബ്, പാറമേക്കാവ് കോളേജ് ഗ്രൗണ്ട്, കുരിയിച്ചിറ ബാഡ്മിൻ്റണ്‍ ക്ലബ് എന്നിവിടങ്ങിലാണ് മത്സരങ്ങള്‍ നടക്കുക. മുന്നൂറിലധികം താരങ്ങള്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് എന്‍ സുരേഷ് ബാബു, സെക്രട്ടറി വി വി രാമസ്വാമി, അഡ്വ. അകിലസ് സുധാകരന്‍, സി എ എഡിസണ്‍ എന്നിവര്‍ പങ്കെടുത്തു.