HomeKeralaകുസാറ്റ് ഹോസ്റ്റലില്‍ അക്രമം, 14 എസ്എഫ്‌ഐക്കാര്‍ക്കെതിരെ കേസ്

കുസാറ്റ് ഹോസ്റ്റലില്‍ അക്രമം, 14 എസ്എഫ്‌ഐക്കാര്‍ക്കെതിരെ കേസ്

കൊച്ചി സര്‍വകലാശാല ഹോസ്റ്റലില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സഹാറ ഹോസ്റ്റലിലേക്ക് ഇരച്ചെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ നാല് കെ എസ് യു പ്രവര്‍ത്തകര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. അക്രമത്തില്‍ 14 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കുസാറ്റില്‍ എസ്എഫ്‌ഐ വിജയിച്ചപ്പോള്‍ സഹാറ ഹോസ്റ്റലില്‍ കെ എസ് യു ആണ് വിജയിച്ചത്. ഇത് എസ്എഫ്‌ഐ ചൊടിപ്പിച്ചു. സഹാറ ഹോസ്റ്റലില്‍ കെ എസ് യു ആഹ്ലാദ പ്രകടനം നടത്തവേയാണ് എസ്എഫ്‌ഐ മാരകായുധങ്ങളുമായി ഇരച്ചെത്തി ആക്രമണം അഴിച്ചു വിട്ടത്. കെ എസ് യു പ്രവര്‍ത്തകരില്‍ പലര്‍ക്കും ഗുരുതര പരിക്കാണ്. ഒരാളുടെ കണ്ണിന് സാരമായ പരിക്കുണ്ട്.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം, മാരകായുധങ്ങള്‍ കൊണ്ട് പരിക്കേല്‍പ്പിക്കല്‍, സംഘം ചേര്‍ന്ന് അക്രമണം നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് കളമശ്ശേരി പൊലീസ് അറിയിച്ചു.

Most Popular

Recent Comments